
കൊച്ചി: കേരള ഗവൺമെന്റ് പ്രിന്റിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ പ്രിന്റിംഗ് ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് ഫോറം (കേരള) മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര സംഗമം 2025 സംഘടിപ്പിച്ചു. സംഗമം സിയാൽ ഡയറക്ടറും തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റുമായ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകനായ പോൾ മേച്ചേരിയെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു വി. ജോൺ പുതുവത്സരാശംസകൾ നൽകി. എം. മോഹനചന്ദ്രൻ, കെ. ശൈവ പ്രസാദ്, സലിം കുന്നുംപുറം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |