SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

യുവജന വിനിമയ ക്യാമ്പിന് സമാപനം

mm

കാക്കനാട്: എറണാകുളം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കാക്കനാട് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിച്ച അഞ്ചു ദിവസം നീണ്ടുനിന്ന യുവജന വിനിമയ ക്യാമ്പ് സമാപിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവേക് ശശിധരൻ , ശിവ മോഹൻ.എസ് എന്നിവർ സംസാരിച്ചു. 30ന് ആരംഭിച്ച ക്യാമ്പിൽ

വയനാട് ജില്ലയിൽ നിന്ന് 18 മുതൽ 25 വയസുവരെ പ്രായമുള്ള 25 പേർ പങ്കെടുത്തു. നേതൃത്വം പാഠവം, വ്യക്തിത്വ വികസനം, സംവേദന കഴിവുകൾ എന്നിവയിൽ മികവ് നേടുന്നതിനായി വിവിധ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും ക്യാമ്പിൽ ഉണ്ടായിരുന്നു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL