
കൊച്ചി : അമൃത ക്രിയേറ്റ് രൂപകൽപന ചെയ്ത എ.ഐ അസിസ്റ്റഡ് ടെക്നോളജി ഫോർ ബ്ലൈൻഡിന്റെ ഉദ്ഘാടനം അമൃത ആശുപത്രിയിൽ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ എന്നിവർ ചേർന്നു നിർവഹിച്ചു. അമൃത സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി പദ്ധതി അവതരിപ്പിച്ചു. സംഗീത സംവിധായകൻ ടി.എസ്. രാധാകൃണൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സിനോ രവി അദ്ധ്യക്ഷത വഹിച്ചു.
കാഴ്ച ശക്തി ഇല്ലാത്തവർക്ക് മുമ്പിലുള്ള ദൃശ്യങ്ങൾ ശബ്ദ രൂപത്തിൽ കാതുകളിൽ എത്തിക്കുന്ന കണ്ണടകളാണിവ. തിരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് സ്മാർട് വിഷൻ കണ്ണടകൾ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ബ്രെയ്ലി ലിപി വായന മത്സരവും സ്മാർട്ട് വിഷൻ കണ്ണടയുടെ പരിശീലനവും സംഘടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |