SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

കരിങ്കഴുത്തൻ മഞ്ഞക്കൂരിയുടെ കൃത്രിമ പ്രജനനം വിജയകരം

reserch

കൊച്ചി: വംശനാശഭീഷണി നേരിടുന്ന കരിങ്കഴുത്തൻ മഞ്ഞക്കൂരി എന്ന മത്സ്യത്തിന്റെ കൃത്രിമ പ്രജനന സാങ്കേതികവിദ്യ പെനിൻസുലാർ അക്വാട്ടിക് ജനറ്റിക് റിസോഴ്സ് സെന്ററിലെ (ഐ.സി.എ.ആർ.എൻ.ബി. എഫ് ജിർ) ഗവേഷകർ വിജയകരമായി വികസിപ്പിച്ചു. കേരളത്തിൽ ചാലക്കുടി നദിയിൽ മാത്രം കാണപ്പെടുന്ന മത്സ്യം ആവാസവ്യവസ്ഥയുടെ നാശം, അമിത മത്സ്യബന്ധനം, മറ്റ് മനുഷ്യ സമ്മർദ്ദങ്ങൾ എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്.
1994ൽ കണ്ടെത്തിയ മത്സ്യത്തിന്റെ കൃത്രിമ പ്രജനനത്തെക്കുറിച്ച് 30 വർഷത്തിനുശേഷമാണ് ഒരു സമഗ്രമായ പഠനം പുറത്തുവരുന്നത്. 2020ൽ ഗവേഷണം ആരംഭിച്ചു.

പാരിസ്ഥിതിക പ്രാധാന്യത്തിനും അലങ്കാരമത്സ്യം എന്ന നിലയ്ക്കും മൂല്യമുള്ള മത്സ്യം കൃത്രിമമായി വികസിപ്പിച്ച പ്രജനന, സംരക്ഷണ പ്രവർത്തനങ്ങളിലൂടെ വംശനാശഭീഷണിയിൽ നിന്ന് തിരിച്ചുവരുമെന്ന് പെനിൻസുലാർ അക്വാട്ടിക് ജനറ്റിക് റിസോഴ്സ് സെന്ററിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. വി.എസ്. ബഷീർ പറഞ്ഞു.

ഐ.സി.എ.ആർ.എൻ.ബി.എഫ് ജിർ വളർത്തി വലുതാക്കിയ
കുഞ്ഞുങ്ങളെ അടുത്തിടെ ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ നിക്ഷേപിച്ചിരുന്നു. ഇതിനുപുറമെ തൃശൂർ കറുകുറ്റിയിലെ ബയോ ഓർഗാനിക് വേൾഡ് എന്ന സ്വകാര്യ ഹാച്ചറിയിലും ഇതിന്റെ പ്രജനനം വിജയകരമായി നടത്തി.

'' പരിസ്ഥിതി സംരക്ഷണവും സാമൂഹികസാമ്പത്തിക നേട്ടങ്ങളും പരിപോഷിപ്പിക്കുന്നതിനൊപ്പം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനും ഈ ഗവേഷണഫലം പ്രയോജനപ്പെടും''

:ഡോ. യു.കെ. സർക്കാർ, ഡയറക്ടർ

ഐ.സി.എ.ആർ.എൻ.ബി. എഫ് ജിർ, ലഖ്‌നൗ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL