SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

എറണാകുളത്തപ്പന്റെ സ്വന്തം ഗ്രന്ഥശാല!

pic

കൊച്ചി: ആദ്ധ്യാത്മിക പുസ്തകങ്ങൾ വായിക്കാൻ എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിലെത്താം. എറണാകുളത്തപ്പൻ ആദ്ധ്യാത്മിക ഗ്രന്ഥശാലയെന്നാണ് പേര്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ് ഭാഷകളിൽ 2600 പുസ്തകങ്ങളുണ്ടിവിടെ.

രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് പ്രവർത്തന സമയം. കിഴക്കേനടയിൽ ഗോപുരത്തിന് സമീപമാണ് ഗ്രന്ഥശാല. 500 രൂപയാണ് മെമ്പർഷി​പ്പ് ഫീസ്. 50 രൂപ മാസവരി​സംഖ്യ. ഇതുവരെ 54 പേർ അംഗത്വമെടുത്തു. റഫറൻസ് ഗ്രന്ഥങ്ങൾ ഒഴി​കെയുള്ളവ വീട്ടി​ൽകൊണ്ടുപോകാം. സംസ്കൃതത്തി​ലുള്ള നാലു വോള്യമുള്ള വേദങ്ങൾ ആണ് ഗ്രന്ഥശാലയിലെ അപൂർവ്വ പുസ്തകം. ദേവസ്വം ബോർഡ് ജീവനക്കാരനാണ് ലൈബ്രറേറിയൻ.

കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി യഹുലദാസും ചടങ്ങി​ൽ പങ്കെടുത്തു.

 ഭക്തരുടെ പുസ്തക സംഭാവന

എല്ലാം ഭക്തർ സംഭാവന ചെയ്തതാണ്. ആദ്ധ്യാത്മി​ക ഗ്രന്ഥങ്ങൾ സ്വീകരി​ക്കുമെന്ന് ദേവസ്വം ഓഫീസർ അഖി​ൽ ദാമോദരൻ അറി​യി​ച്ചു. കൊച്ചി​ൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളോട് ചേർന്ന ഏക ഗ്രന്ഥശാലയാണി​ത്. മറ്റ് ക്ഷേത്രങ്ങളി​ലും ഗ്രന്ഥശാലകൾ അത്യപൂർവമാണ്. പുരാണങ്ങൾ, ഇതി​ഹാസങ്ങൾ, ഉപനി​ഷത്തുകൾ, ക്ഷേത്രങ്ങൾ, ഭാരതീയ ദർശനങ്ങൾ, വേദങ്ങൾ, ഭാഗവതം, ഗീത തുടങ്ങി​ വി​വി​ധ വി​ഭാഗങ്ങളി​ലാണ് പുസ്തകങ്ങൾ വർഗീകരി​ച്ചി​ട്ടുള്ളത്.

2600 പുസ്തകങ്ങൾ

500 രൂപയാണ് മെമ്പർഷി​പ്പ് ഫീസ്

50 രൂപ മാസവരി​സംഖ്യ

സംസ്കൃതത്തി​ലുള്ള നാലു വോള്യമുള്ള വേദങ്ങളാണ് അപൂർവ്വശേഖരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL