
ചോറ്റാനിക്കര : മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 10 രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ്മുഹമ്മദ് ഷിയാസ് നിർവഹിക്കും. മുളന്തുരുത്തി വെറ്ററിനറി ഹോസ്പിറ്റലിനു സമീപം സ്റ്റീഫൻസൺ കോംപ്ലക്സിലാണ് ഓഫീസ് പ്രവർത്തിക്കുക. ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനാവും. വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റുമാരായ പോൾ ചാമക്കാല (മുളന്തുരുത്തി), സി.ആർ.ദിലീപ് കുമാർ (ആമ്പല്ലൂർ,) ജൂലിയ ജയിംസ് (എടയ്ക്കാട്ടുവയൽ) എൻ.ആർ.ജയകുമാർ (ചോറ്റാനിക്കര) മുൻ ബ്ലോക്ക് പ്രസിഡന്റ വേണു മുളന്തുരുത്തി, ബ്ലോക്ക് വൈസ് പ്രസിഡന്റ്ലിജോ ചാക്കോച്ചൻ, ട്രഷറർ ടി.കെ.ജോസഫ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |