SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

എച്ച്.എ.എം സമ്മേളനം

hindi

കൊച്ചി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഹിന്ദി അദ്ധ്യാപകരുടെ സംഘടനയായ ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ (എച്ച്.എ.എം)​ 10-ാമത് സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് ആലുവ വൈ.എം.സി.എ ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് മുനിസിപ്പൽ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അൻവർ സാദത്ത്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ജോസ്, ശിഹാബ് ദേവസ്യ, എം. ബേബി ഗിരിജ, ബി. അജികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HINDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL