
കാക്കനാട്: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും ഇന്റർനാഷണൽ കൺസോർഷ്യം ഫോർ സോഷ്യൽ ഡെവലപ്മെന്റും (ഐ.സി.എസ്.ഡി.) നടത്തുന്ന അന്തർദേശീയ സമ്മേളനം 'ദ്യുതി' കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ തുടങ്ങി. കളമശ്ശേരി സേക്രഡ് ഹാർട്ട് പ്രോവിൻസ് മാനേജർ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയ യൂണിവേഴ്സിറ്റി പ്രൊഫ. മനോഹർ പവാർ അദ്ധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ. എം.ഡി. സാജു, ഡോ. ബിനോയ് ജോസഫ്, ഡോ. കിരൺ തമ്പി, പ്രൊഫ. ജോർജ് പാലാട്ടിയിൽ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തനവികസന മേഖലകളിൽ പ്രവർത്തിക്കുന്നവർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ഗവേഷണ വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |