
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം പള്ളിയിൽ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് 14 ന് നടക്കും. കാഞ്ഞിരമറ്റം ശൈഖ് ഫരിദൂദ്ദീൻ ദർഗാ ശരീ ഫിൽ ചന്ദനക്കുടം ഉറൂസിന്റെ ഭാഗമായുള്ള പരിപാടികൾ 12 ന് തുടങ്ങും. രാത്രി 8.30-ന് നടക്കുന്ന സമ്മേളനം പള്ളി മാനേജർ അഡ്വ. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യും. സ്ലീം അംഗം വി.പി. ലത്തീഫ് അദ്ധ്യക്ഷത വഹിക്കും.
അള്ളാഹുവിന്റെ ഔലിയാക്കൾ എന്ന വിഷയത്തിൽ കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മതപ്രഭാഷണം നടത്തും.
13 ന് രാത്രി 8.30 ന് മതസൗഹാർദ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എ. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും. യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസ് നാധിപൻ ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മിൻഹാജിസുന്ന ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ബഷീർ വഹബി അടിമാലി എന്നിവർ പ്രഭാഷണം നടത്തും.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രമുഖ വ്യക്തികളെ ആദരിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. പ്രൊഫഷണലുകളെ ആദരിക്കും. ചൊവ്വാഴ്ച രാവിലെ പുരാതന തറവാടുകളായ കലൂപ്പറമ്പിൽ നിന്നും ചണ്ടക്കാട്ടു നിന്നും കൊടി ഘോഷയാത്ര പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 14 ന് രാവിലെ 10.30 ന് താഴത്തെ പള്ളിയിലും 11-ന് മലേപ്പള്ളിയിലും കൊടി കയറ്റും. രാത്രി 10.30-ന് പ്രാദേശിക മഹല്ലുകളിൽ നിന്ന് ചന്ദനക്കുടം ഘോഷയാത്ര പള്ളി യിലെത്തിച്ചേരും. 11-ന് ചന്ദനക്കുടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |