
കൊച്ചി: അമച്വർ പ്ലയേഴ്‌സിന് മാത്രമായി ഒരു ബാഡ്മിന്റൺ മാമാങ്കം കാക്കനാട് ഇൻഫോ പാർക്കിനടുത്തുള്ള യുണൈറ്റഡ്, അമിഗോസ് കോർട്ടുകളിൽ 26ന് നടക്കും. കഴിഞ്ഞ ഡിസംബർ 29ന് 12 ടീമുകൾ പങ്കെടുത്ത ലേലത്തിൽ നിന്ന് 228 കളിക്കാരെയാണ് വിവിധ കാറ്റഗറി മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ അമച്വർ കളിക്കാർ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ബാഡ്മിന്റൺ ലീഗ് മത്സരമായിരിക്കുമിത്. വിജയികൾക്ക് 55555 രൂപയുടെ ക്യാഷ് പ്രൈസും കൂടാതെ വിവിധ കമ്പനികൾ സ്‌പോൺസർ ചെയ്യുന്ന അത്യാകർഷക സമ്മാനങ്ങളും ലഭിക്കും. അമച്വർ കളിക്കാരെ പിന്തുണക്കാനായി ഒരു കാറ്റഗറിയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ പ്രൊഫഷണൽ കളിക്കാരുടെ മത്സരവുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |