
ഉദയംപേരൂർ: 'ബോധി ഒറ്റത്താൾ മാസികയുടെ 2025 അക്ഷരമുഖം കവിതാ പുരസ്കാരം അജികുമാർ നാരായണന്റെ 'നീൽധാര ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. സമൂഹമാദ്ധ്യമങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ശ്രദ്ധേയമായ എഴുത്തുകൾ കൊണ്ട് ഏറെ സ്വീകാര്യനായ കവിയാണ് അജികുമാർ നാരായണൻ. ഉദയംപേരൂർ പൂത്തോട്ട സ്വദേശിയാണ്. പു.ക.സ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ അജികുമാർ നിരവധി സാഹിത്യ വേദികളിലെ സ്ഥിരം സാന്നിദ്ധ്യവും കേരള സാഹിത്യസംഗമ വേദി, പോയട്രി ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സ്ഥാപകൻ കൂടിയാണ്. ബോധി പത്രാധിപർ ശിവങ്കരൻ കരവിൽ അജികുമാർ നാരായണന് പുരസ്കാരം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |