
കൊച്ചി: ഭൗതിക ചരിത്ര രചനയിൽ ഏറ്റവും മികച്ച ഗ്രന്ഥത്തിനുള്ള പ്രൊഫ. പി.എസ്. വേലായുധൻ സപ്തതി അവാർഡ് ഡോ. ടി.എസ്. ജോയി രചിച്ച 'മഹനീയം മഹാത്മാവിന്റെ മാർഗം' എന്ന ഗ്രന്ഥത്തിന്.
കേരള ഹിസ്റ്റ്രി അസോസിയേഷൻ ഏർപ്പെടുത്തിയ 10000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. 2025 ഫെബ്രുവരി രണ്ടാംവാരത്തിൽ പുരസ്കാരം സമ്മാനിക്കും.
മഹാരാജാസ് കോളേജ് മുൻ അസോസയേറ്റ് പ്രൊഫ. പി.രാജൻ പോറ്റി ചെയർമാനും മഹാരാജാസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. കെ.വി. റോസമ്മയും ചങ്ങനാശ്ശേരി അസംഷൻ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. വി. കാമാക്ഷിയും അംഗമായുള്ള അവാർഡ് കമ്മിറ്റിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |