SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

വനിതാ ബ്ലൈന്റ് ക്രിക്കറ്റ് ടൂർണമെന്റ് 13 മുതൽ

blind-cricket

കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകൾക്കായി സംഘടിപ്പിക്കുന്ന ഇൻഡസ്ഇൻഡ് ബാങ്ക് ദേശീയ ടി-20 ക്രിക്കറ്റ് ടൂർണമെന്റ് 13 മുതൽ കൊച്ചിയിൽ നടക്കും. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയും (സി.എ.ബി.കെ) ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റ് സമർത്തനം ട്രസ്റ്റ് ഫോർ ഡിസേബിൾഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ട്, ആലുവ യു.സി കോളേജ് ഗ്രൗണ്ട്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, അങ്കമാലി ഫിസാറ്റ് കോളേജ്,ആലുവ ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണ് പങ്കെടുക്കും.സാന്ദ്രാ ഡേവിസാണ് കേരള ടീമിനെ നയിക്കുന്നത്. കേരളത്തിൽ നിന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ.17ന് സെമിഫൈനലും 18ന് ഫൈനലും നടക്കും. തൃപ്പൂണിത്തുറയിലെ പാലസ് ഓവലിൽ വച്ചാണ് ഫൈനൽ.
മുൻ ദേശീയ ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 19 ടീമുകളെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ളത്. ഇക്കൊല്ലം മൂന്ന് പുതിയ ടീമുകളുണ്ട്. വിദർഭ, ഉത്തർപ്രദേശ്, ബീഹാർ എന്നിവയാണത്.
മുമ്പ് നാല് തവണ നടന്ന പരമ്പരയിൽ മൂന്നിലും ഒഡിഷയായിരുന്നു ജേതാക്കൾ. വാർത്താസമ്മേളനത്തിൽ ഡബ്ല്യു.ബി.സി.സി സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി, സി.എ.ബി.കെ വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ്, ധീരജ് സിക്കേര എന്നിവർ പങ്കെടുത്തു.

ഗ്രൂപ്പ്

ഗ്രൂപ്പ് എ: ഒഡിഷ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, അസം
ഗ്രൂപ്പ് ബി: കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന
ഗ്രൂപ്പ് സി: ആന്ധ്രാപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന
ഗ്രൂപ്പ് ഡി: ഝാർഖണ്ഡ്, ചണ്ഡീഗഡ്, ബീഹാർ, വിദർഭ
ഗ്രൂപ്പ് ഇ: കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL