SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

വാഹന പരിശോധന: ₹ 26,86,950 പിഴ

vehicle

കാക്കനാട്: കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 1041 വാഹനങ്ങളിൽ നിന്നായി പിഴയിനത്തിൽ 26,861950 രൂപ ഈടാക്കി. എയർ ഹോൺ, എക്സ്ട്രാ ഫിറ്റിംഗ്സ്, വായു മലിനീകരണം, നമ്പർപ്ലേറ്റ് മറക്കൽ, അനുവദനീയമല്ലാത്ത ലൈറ്റുകൾ എന്നി ഗതാഗത നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 36 വാഹനങ്ങക്കെതിരെ കേസെടുത്ത് കോടതിക്കു വിട്ടു. ഡിസംബർ 17 മുതൽ 8 വരെയായിരുന്നു പരിശോധന. 16 വരെ തുടരും. വാഹന അപകടങ്ങൾ കുറക്കുന്നതിനായിട്ടാണ് രാത്രികാലങ്ങളിലടക്കം പരിശോധനയെന്ന് ആർ.ടി.ഒ ടി.എം.ജേഴ്സൺ പറഞ്ഞു. ആർ.ടി ഓഫീസ് പരിധിയിലെ മൂന്ന് സ്ക്വാഡുകൾ അടക്കം 18 സ്ക്വാഡുകൾ പരിശോധനയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MOTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL