SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

തിരുവൈരാണിക്കുളം നടതുറപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി

thiruvairanikkulam

കാലടി: തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് നാളെ തുടക്കം. ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി .സി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി .സി ദീർഘദൂര സർവീസുകളുമുണ്ടാകും. ആരോഗ്യ വകുപ്പ് മാറമ്പിള്ളി, ശ്രീമുലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ശുദ്ധജല ലഭ്യതക്കായി വാട്ടർ അതോറിട്ടിയും വൈദ്യുതി വിതരണം സാദ്ധ്യമാക്കാൻ കെ .എസ് .ഇ.ബിയും നടപടികൾ സ്വീകരിക്കും. കർശനമായ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

 ആറു പാർക്കിംഗ് ഗ്രൗണ്ടുകൾ

ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആറ് പാർക്കിംഗ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളും ഉണ്ടാകും. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. മറമ്പിള്ളി പാലം കടന്നു വരുന്ന വലിയ വാഹനങ്ങൾ സൗപർണിക പാർക്കിംഗ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ പാർക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണിക എന്നിവിടങ്ങളിലെയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങണം. വഴിപാട് സാധനങ്ങൾ, രസീതുകൾ എന്നിവ ലഭിക്കുന്നതിനായി രണ്ട് ക്യൂ ഗ്രൗണ്ടുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്

ക്ഷേത്രത്തിലെത്താൻ

തെക്കൻ ജില്ലകളിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ ആലുവ- അങ്കമാലി റോഡിൽ ദേശം കവലയിൽ നിന്ന് ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മഹിളാലയം പാലത്തിലൂടെ തിരിഞ്ഞ് ശ്രീമൂലനഗരം വല്ലം റോഡിൽ പ്രവേശിച്ച് ക്ഷേത്രത്തിലെത്തിച്ചേരാം. കോട്ടയം ഭാഗത്തു നിന്ന് വരുന്നവ എം. സി. റോഡിൽ വല്ലം കവലയിൽ നിന്നോ കാലടിയിൽ നിന്നോ തിരിഞ്ഞ് ക്ഷേത്രത്തിലെത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL