SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

രജിഷ വിജയന് പുരസ്‌കാരം

rajisha

കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഫാഷൻ ഐക്കൺ ഒഫ് ദി ഇയറായി നടി രജിഷ വിജയനെ ആദരിച്ചു. അങ്കമാലിയിൽ നടന്ന എക്‌സ്‌പോയുടെ സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്‌തു. ഫാഷൻ രംഗത്തിന് നൽകിയ സംഭാവനകൾക്ക് നടി അഞ്ജലി നായർക്ക് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ബാലതാരങ്ങളായി ഡാവിഞ്ചി സന്തോഷിനെയും ആവ്‌നി അഞ്ജലി നായരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഐ.എഫ്.എഫ് ഫാഷൻ ഫെയർ പ്രോഗ്രാം വൈസ് ചെയർമാൻ ഷാനിർ ജെ., കൺവീനർ സമീർ മൂപ്പൻ, പ്രോഗ്രാം ഡയറക്ടർ ഷഫീഖ് പി.വി., ചെയർമാൻ സാദിഖ് പി.പി., ജോയിന്റ് കൺവീനർ ഷാനവാസ് പി.വി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, IFFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL