
തൃപ്പൂണിത്തുറ: നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഭിന്നശേഷി വാർഡ് സഭാ യോഗം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് സഭ നിർദ്ദേശിച്ച പദ്ധതി നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഭിന്നശേഷി മേഖലയിൽ പ്രോജക്ട് രൂപീകരിക്കുന്നതിനും തൃപ്പൂണിത്തുറയെ ഭിന്നശേഷി സൗഹൃദ നഗരസഭയായി മാറ്റുന്നതിനും തീരുമാനിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ദീപ്തി സുമേഷ്, സി.എ.ബെന്നി, കൗൺസിലർ പി.കെ.പീതാംബരൻ, നഗരസഭ സെക്രട്ടറി പി.കെ.സുഭാഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.ജീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |