SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

സ്ഥാപക ദിനാഘോഷം

nalikera

കൊച്ചി: നാളികേര വികസന ബോർഡ് 45-ാം സ്ഥാപക ദിനാഘോഷവും കേര കർഷക സെമിനാറും ജനുവരി 12ന് ബോർഡ് ആസ്ഥാനത്ത് ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 200 ഓളം കർഷകർ പങ്കെടുക്കുന്ന സെമിനാറിൽ ശാസ്ത്രീയ തെങ്ങ് കൃഷി രീതികൾ, രോഗ കീട നിയന്ത്രണ മാർഗങ്ങൾ, നാളികേര സംസ്‌കരണവും മൂല്യവർദ്ധനവും, മാർക്കറ്റിംഗും നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതി, കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. നാളികേര കൃഷിയും വ്യവസായവും ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL