മൂവാറ്റുപുഴ : ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ വെറുതെ വിട്ടു. യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലിരുന്ന ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്ത ഡോക്സ് വിഭാഗത്തിന് കൈമാറുന്നതിനിടയിലുണ്ടായ സംഘർഷത്തെ തുടർന്നാണ് യൂഹാനോൻ റമ്പാർ അടക്കം ഒമ്പത് പേർക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, വിധി നടപ്പിലാക്കാൻ വന്ന പൊലീസിനെയും റവന്യൂ അധികാരികളെയും തടഞ്ഞു എന്നതായിരുന്നു കേസ് . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353, 143, 188, 149 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ. അജിത്ത് കുമാർ, ഷിബു വർഗീസ്, ബേസിൽ ജോയി, കോര ജോയി കൊമ്പത്തൻ, ജോബി ജോസ് എന്നീ അഭിഭാഷകർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |