SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

സംസ്ഥാന സ്കൂൾ കലോത്സവം: അഭിമാനനേട്ടവുമായി കീഴ്മാട് എം.ആർ.എസ് ടീം

erula-nritham

ആലുവ: പെൺകുട്ടികളില്ലാത്തതിന്റെ പേരിൽ പിന്തളപ്പെട്ട ടീം അപ്പീലുമായി പോയി എ ഗ്രേഡ് കൈപ്പിടിയിലൊതുക്കിയ കഥയാണ് കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂളിലെ ആൺകുട്ടികളുടേത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇരുളനൃത്തത്തിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. പെൺകുട്ടികളില്ലെന്ന കാരണത്താൽ പുറത്തായി. എന്നാൽ ദുരിതങ്ങളോടെല്ലാം പടവെട്ടി ജില്ലാ കലോത്സവത്തിൽ അവതരിപ്പിച്ച ആദിവാസി സമൂഹത്തിലെ അതേ പരമ്പരാഗത നൃത്തം അവതരിപ്പിച്ചാണ് എ ഗ്രേഡ് നേടിയത്. കൂടാതെ മോണോ ആക്ടിൽ എ ഗ്രേഡ് പ്ലസ് ടു വിദ്യാർത്ഥി സജയ് സുരേഷും എ ഗ്രേഡ് നേടിയത് മധുരം ഇരട്ടിയാക്കി.

ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ എങ്ങനെ ഇരുള നൃത്തത്തിൽ പെൺകുട്ടികളെ പങ്കെടുപ്പിക്കുമെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. കലോത്സവ നിയമാവലിയിലെ ഇല്ലാത്ത നിബന്ധനയാണ് ജില്ലയിലെ വിധി കർത്താക്കൾ ഒന്നാം സ്ഥാനം നൽകാതിരുന്നതിന് കാരണമായി ചൂണ്ടികാട്ടി. തുടർന്നാണ് 10,000 ശേഖരിച്ച് നൽകി ഡി.ഡിക്ക് അപ്പീൽ നൽകിയത്. പത്തനംതിട്ട ഡി.ഡിയുടെ നേതൃത്വത്തിൽ ഹിയറിംഗ് നടത്തിയ ശേഷമാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹരായത്.

കെ. ഷാമോൻ, സജയ് സുരേഷ്, മുകുന്ദ് ടി. അനു, ബി. ബിബിൻ, അനുരാഗ് പ്രസാദ്, എം.എച്ച്. അനിത്, വി.പി. സഞ്ജയ്‌, എൻ.എസ്. ഷാഹിൽ, വി.സി. സൂര്യദേവ്, വിനോദ് വിജയൻ, സജിത്ത് സന്തോഷ്‌, എ.ജി. സൗരവ് എന്നിവരായിരുന്നു സംഘാംഗങ്ങൾ. മത്സരത്തിലുണ്ടായിരുന്ന ഇരുള സമുദായത്തിൽപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വിജയികൾക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL