
കൊച്ചി: എടത്തല കെ.എം.ഇ.എ ആർക്കിടെക്ചർ കോളേജിന്റെ നേതൃത്വത്തിൽ അക്കരെ എന്ന പേരിൽ
സംഘടിപ്പിക്കുന്ന പ്രദർശനം ആരംഭിച്ചു. വൈപ്പിൻ, വല്ലാർപാടം, മംഗളവനം പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനവും ഭാവി പദ്ധതികൾക്ക് പ്രചോദനമാകുന്ന രൂപകല്പനയുമാണ് പ്രദർശനത്തിന്റെ പ്രമേയം. ഇന്നലെയും ഇന്നും വൈപ്പിൻ എസ്.എൻ ഓഡിറ്റോറിയത്തിലും 19ന് എം.ജി റോഡിലെ അബാദ് പ്ലാസയിലുമാണ് പ്രദർശനം. കെ.എം.ഇ.എ ആർക്കിടെക്ചർ കോളേജിലെ വിദ്യാർത്ഥികൾ അർബൻ സ്റ്റഡിയുടെ ഭാഗമായി ഹോ ചി മിൻ സിറ്റി യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി ആൻഡ് എഡ്യുക്കേഷന്റെ സഹകരണത്തോടെ വിയറ്റ്‌നാമിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ജോസഫ് ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |