
കൊച്ചി: സർക്കാർ ജീവനക്കാർക്ക് കിട്ടാനുള്ള ഡി.എ കൂടിശിക, ശമ്പള കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, പങ്കാളിത്ത പെൻഷൻ നിറുത്തലാക്കി പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി അദ്ധ്യാപക സർവീസ് സംഘടന 22 ന് നടത്തുന്ന സൂചന പണിമുടക്കുമായി ബന്ധപ്പെട്ട് ജോയിന്റ് കൗൺസിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.പി. സുമോദ് ക്യാപ്ടനായ മദ്ധ്യമേഖലാ ജാഥയിൽ സംസ്ഥാന കമ്മിറ്റി അംഗമായ പി.എ. രാജീവ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ബിമൽ എസ്. എന്നിവർ നേതൃത്വം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.പി. പ്രവിത, കെ.പി. പോൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |