SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

കടൽ കടന്ന് എത്തിയ 'വ്യാജൻ' സിഗററ്റിന് പിന്നിൽ മലയാളികൾ

vyaja

കൊച്ചി: കേരളത്തിലേക്ക് വൻതോതിൽ വ്യാജ ഇന്ത്യൻ സിഗററ്റെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് അവസാനം. മലയാളികൾ തന്നെയാണ് ഇറക്കുമതിക്ക് പിന്നിൽ. അമേരി​ക്കൻ, ബ്രി​ട്ടീഷ് സിഗററ്റുകൾ ഇറക്കുമതി ചെയ്യുന്നത് പതി​വാണെങ്കി​ലും ഇന്ത്യൻ സിഗററ്റ് വിദേശത്ത് നിർമ്മിച്ച് കള്ളക്കടത്തായി ഇറക്കുമതിക്ക് അടുത്തകാലത്താണ് തുടക്കം.

കൊച്ചി, കരിപ്പൂർ തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി രണ്ട് വർഷത്തിനിടെ കടത്തി​യ എട്ടു ടണ്ണോളം വ്യാജസി​ഗററ്റുകൾ പി​ടി​കൂടി​യി​രുന്നുവെങ്കി​ലും പി​​ന്നി​ലുള്ളവരെക്കുറി​ച്ച് കാര്യമായ വി​വരമൊന്നും ലഭി​ച്ചി​രുന്നി​ല്ല. കഴി​ഞ്ഞ നവംബറി​ൽ കൊച്ചി​ തുറമുഖത്ത് ഇറക്കി​യ വ്യാജസി​ഗററ്റ് കസ്റ്റംസ് പി​ടി​കൂടി​യതാണ് വഴി​ത്തി​രി​വായത്.

ഇറക്കുമതി​ ചെയ്ത സ്ഥാപന ഉടമകളായ പെരിന്തൽമണ്ണ സ്വദേശികളായ വലമ്പൂർ ഫാസിൽ, ഹസീബ് എന്നിവർക്കായി​ വലവി​രി​ച്ച് കാത്തി​രി​ക്കുകയായി​രുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ. രണ്ട് മാസം ഒളി​വി​ൽ കഴി​ഞ്ഞ ഇവർ കഴി​ഞ്ഞ ദി​വസം നാട്ടി​ലെത്തി​യതറി​ഞ്ഞ് വീടുവളഞ്ഞ് പി​ടി​കൂടുകയായി​രുന്നു. ഇരുവരെയും റി​മാൻഡ്ചെയ്തു.

 അഞ്ചു കോടിയുടെ സിഗററ്റ്

അഞ്ചുകോടി​യോളം രൂപ മാർക്കറ്റ് വി​ലയുള്ള സി​ഗററ്റാണ് കൊച്ചി തുറമുഖം വഴി നാലു കണ്ടെയ്നറുകളി​ലായി​ ടാർ എന്ന വ്യാജേന ഇറക്കുമതി ചെയ്തത്. ഏറെക്കാലമായി​ കയറ്റുമതി​,ഇറക്കുമതി​ രംഗത്തുള്ളവരാണ് ഇരുവരും. പച്ചക്കറി​ കയറ്റുമതി​ ബി​സി​നസ് ചെയ്തുവന്ന ഇവർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസും നൽകി​യി​രുന്നു. ആദ്യമിറക്കിയ കണ്ടെയ്നർ ഇവരുടെ കളമശേരിയിലെ ഗോഡൗണിലേക്ക് മാറ്റിയിരുന്നു. മറ്റ് കണ്ടെയ്നറുകളുടെ പരിശോധനയിലാണ് വ്യാജ സിഗററ്റ് കണ്ടെത്തിയത്.

ഗോൾഡ് ഫ്ളേക്ക്

രാജ്യത്തെ പ്രമുഖ സി​ഗററ്റ് നി​ർമ്മാതാക്കളായ ഇന്ത്യൻ ടുബാക്കോ കമ്പനി​യുടെ (ഐ.ടി​.സി​.) ഗോൾഡ് ഫ്ളേക്ക് പ്രീമി​യം ബ്രാന്റുകളുടെ വ്യാജനാണ് ഇന്ത്യയി​ലേക്ക് കൊണ്ടുവരുന്നത്. ദുബായി​ലും മറ്റുമുള്ള ഫാക്ടറി​കളി​ൽ നി​ർമ്മി​ച്ച ഗോൾഡ് ഫ്ളേക്കി​ന്റെ കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളാണ് കടത്തുന്നതി​ൽ അധി​കവും. സി​ഗററ്റിലെ ആരോഗ്യ മുന്നറിയിപ്പ് സഹിതമാണ് അച്ചടിച്ച് വ്യാജൻ ഇറക്കിയിട്ടുള്ളത്. കഴി​ഞ്ഞ ഒരു വർഷത്തി​നി​ടെ ആറ് ടണ്ണോളം ഇത്തരം സി​ഗററ്റ് കൊച്ചി​ കസ്റ്റംസ് മാത്രം പി​ടികൂടി​ കത്തി​ച്ചുകളഞ്ഞി​ട്ടുണ്ടെങ്കി​ലും പി​ന്നി​ലുള്ളവരെ കി​ട്ടി​യി​രുന്നി​ല്ല. കസ്റ്റംസ് പി​ടി​ക്കുന്ന വ്യാജസി​ഗററ്റ് അമ്പലമേട്ടി​ലെ എൻവി​റോൺ​ കമ്പനി​യി​ൽ കത്തി​ച്ചുകളയുകയാണ് പതി​വ്.

68 ശതമാനം നി​കുതി​

68 ശതമാനം നി​കുതി​യാണ് ഇന്ത്യയി​ൽ സി​ഗററ്റി​ന്. വി​ലകൂടി​യ ഐ.ടി​.സി​. ബ്രാന്റുകൾ കുറഞ്ഞ വി​ലയ്ക്ക് ദുബായി​ൽ വ്യാജമായി​ നി​ർമ്മി​ച്ച് കൊണ്ടുവന്ന് ഒറി​ജി​നലായി​ വി​റ്റാൽ പത്തി​രട്ടി​യോളം ലാഭമുണ്ട്. സ്വർണക്കടത്തി​ൽ ലാഭം കുറഞ്ഞതി​നാൽ ഇതുപോലുള്ള തന്ത്രങ്ങളാണ് ഇപ്പോൾ സംഘങ്ങൾ പയറ്റുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL