
18ന് വൈകിട്ട് 3.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) കാക്കനാട് നിർമ്മിച്ച ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ 18ന് വൈകിട്ട് 3.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എക്‌സിബിഷൻ സെന്റർ കഴിഞ്ഞ വർഷം തുറന്നതാണ്. വ്യവസായികൾക്കും മറ്റും ഉത്പന്നങ്ങളും സേവന സൗകര്യങ്ങളും പ്രദർശിപ്പിക്കാനും പുതിയ വിപണികൾ കണ്ടെത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. എക്‌സിബിഷന് അനുബന്ധമായി കൺവെൻഷൻ സെന്ററിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകും. വിശാലമായ കാർ പാർക്കിംഗും ഓപ്പൺ സ്റ്റേജും ഇവിടെയുണ്ട്.
ഇൻഫോ പാർക്ക് എക്‌സ്പ്രസ് വേയിലേക്ക് നേരിട്ടു പ്രവേശനം സാദ്ധ്യമാകും വിധത്തിലാണ് സെന്റർ രൂപകല്പന. സീപോർട്ട് – എയർപോർട്ട് റോഡിൽനിന്ന് 2കിലോമീറ്ററാണ് ദൂരം.
'' സെന്റർ സംസ്ഥാനത്തെ വ്യാവസായിക, കാർഷിക മേഖലകളിലെ യൂണിറ്റുകൾക്ക് പ്രദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോള തലത്തിലും പുതിയ വിപണികൾ കണ്ടെത്താനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കും.
പി. രാജീവ്
മന്ത്രി
കൺവെൻഷൻ സെന്റർ
മൂന്ന് നിലകളിലായി 51,715 ചതുരശ്രഅടി വിസ്തീർണത്തിൽ കൺവെൻഷൻ സെന്റർ.
640 പേർക്ക് ഇരിക്കാവുന്ന എയർകണ്ടിഷൻഡ് ഹാളും 100 പേർക്ക് ഇരിക്കാവുന്ന മിനി ഹാളും.
ഡൈനിംഗ് ഹാൾ, അടുക്കള, വി.ഐ.പി അതിഥി മുറി, വി.ഐ.പി ലോഞ്ച്, ബോർഡ് റൂം എന്നിവ.
എക്‌സിബിഷൻ സെന്റർ
വിസ്തീർണം 55000 ചതുരശ്ര അടി.
4500ചതുരശ്ര അടിയുള്ള ആറു ഘടകയൂണിറ്റുകൾ ഒരു യൂണിറ്റിൽ 2530 സ്റ്റാളുകൾ സജ്ജമാക്കാനാകും.
ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഉയർന്ന് മൂല്യമുള്ള മറ്റ് ഇനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം സജ്ജീകരണമുള്ള 24 സ്റ്റാളുകൾ വേറെയും
ചെലവ്: 90 കോടിരൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |