
കൊച്ചി: ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൾച്ചറൽ ഔട്ട് റീച്ചിന്റെ ഭാഗമായി എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ കണ്യാർകളി അവതരിപ്പിച്ചു. പല്ലശ്ശന ഒരുമ കണ്യാർകളി സംഘം അവതരണം നടത്തി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി കണ്യാർകളി സംഘത്തിന്റെ പ്രായോജകനായ പല്ലശ്ശന നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ മീന വിശ്വനാഥൻ, ഭവൻസ് വിദ്യാമന്ദിർ എളമക്കര അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പ്രസിഡന്റ് രജിത ആർ. നായർ, പ്രിൻസിപ്പൽ കെ. മിനി, ദീപചന്ദ്രൻ, പി.ഡി. സാവിത്രി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |