SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ഗാനമൊരുക്കി മലയാളികൾ

ritul-mohan-and-sreekanth

പറവൂർ: ഇന്ത്യൻ നാവികസേനയുടെ സിവിലിയൻ ഗാനം ചിട്ടപ്പെടുത്തി മലയാളികളായ ടി.ആർ. ശ്രീകാന്തും ടി.ആർ. ഋതുൽ മോഹനും. ഋതുൽ മോഹനും ശ്രീകാന്തും കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലെ സയൻറിഫിക് ഉദ്യാഗസ്ഥരാണ്. ഗാനം ഇന്ന് 11.30 ന് ഡൽഹി ഡി.ആർ.ഡി.ഒ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് റിലീസ് ചെയ്യും. സിവിലിയൻ വർഷാചരണം - 2024ന്റെ ഭാഗമായി 'ജീജാൻ ലഗൻ സേ" എന്ന ഹിന്ദി ഗാനമാണ് ശ്രീകാന്ത് രചിച്ചത്. സംഗീത സംവിധാനം ഋതുൽ മോഹനാണ്. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് സിവിലിയൻ ഉദ്യോഗസ്ഥർക്കായി ഒരുഗാനം പുറത്തിറക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL