
കൊച്ചി: കാലാവസ്ഥാ ദുരന്തങ്ങൾ പ്രവചിക്കുന്നതിന് സാങ്കേതിക വിദ്യ വികസപ്പിച്ചതിന് കുസാറ്റ് അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷിന് വേൾഡ് കോൺഗ്രസ് ഓൺ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പുരസ്കാരം ലഭിച്ചു. ഡൽഹിയിൽ നടന്ന വേൾഡ് കോൺഗ്രസിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു. ദുരന്ത മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വിവിധ സേനാവിഭാഗങ്ങളെയും സംഘടനകളേയും ശാസ്ത്രജ്ഞരെയും ചടങ്ങിൽ ആദരിച്ചു. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രോപിക്കൽ മീറ്ററോളജി സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായിരിക്കെ അഡ്വാൻസ്ഡ് എക്സ്റ്റൻഡഡ് റേഞ്ച് പ്രെഡിക്ഷൻ സിസ്റ്റം വികസിപ്പിക്കുന്നതിൽ ഡോ.അഭിലാഷ് മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ടി. പീറ്റർ പുരസ്‌കാരം, സാർക്ക് ശാസ്ത്രജ്ഞ മെഡൽ, ഇന്ത്യൻ കാലാവസ്ഥ സൊസൈറ്റി അവാർഡ്, കുസാറ്റ് യുവശാസ്ത്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |