SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസിന് 88 ലക്ഷം രൂപയുടെ ഗവേഷണ ഫെലോഷിപ്പ്

baby

കൊച്ചി: കൊച്ചി സർവകലാശാല സെന്റർ ഫോർ ന്യൂറോ സയൻസിന് 88 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. പൂർണ വളർച്ചയെത്താത്ത നവജാത ശിശുക്കളിൽ അമിതമായ അളവിൽ ഓക്‌സിജൻ നല്കുന്നതു മൂലമുണ്ടാകുന്ന (ഹൈപ്പറോക്‌സിയ) ന്യൂറോണൽ ക്ഷതം കണ്ടെത്തുന്നതിലും ക്ഷതം കുറയ്ക്കുന്നതിനുള്ള നൂതനചികിത്സാരീതികൾ വികസിപ്പിക്കുന്നതിനമാണ് ഫെല്ലോഷിപ്പ്.

യു.എസ്.എയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ഡോ. താര സുധാദേവിയും കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസിന്റെ ഡയറക്ടർ ഡോ. ബേബി ചക്രപാണിയുമാണ് പഠനം നയിക്കുക. പൂർണ വളർച്ചയെത്താത്ത നവജാതശിശുക്കൾക്കുണ്ടാവുന്ന ശ്വാസകോശ-തലച്ചോർ ക്ഷതം നൂതന ചികിത്സാരീതികൾ വഴി പരിഹരിക്കാനാണ് ഗവേഷണം ലക്ഷ്യമാക്കുന്നത്. കേന്ദ്ര ആരോഗ്യ ഗവേഷണവകുപ്പിന്റെ പദ്ധതിയായാണ് ഫെല്ലോഷിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL