SignIn
Kerala Kaumudi Online
Friday, 23 October 2026 3.02 AM IST

ഇനി പരീക്ഷാക്കാലം ഒരുക്കങ്ങൾ തകൃതി

exam

കൊച്ചി: സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ ഏകാഗ്രതയും മന:ശാന്തിയും ആവശ്യമായ നാളുകൾ. ജീവിത വഴിത്തിരിവിൽ നിർണായകമായ പരീക്ഷകൾ സമാഗമമായി. 20ന് ഐ.ടി. മോഡൽ പരീക്ഷയോടെ പരീക്ഷക്കാലത്തിന് തുടക്കം. മാർച്ച് അവസാനം വരെ നീളും.

കേരള സിലബസിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളും കേന്ദ്ര സിലബസിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുക.

സർക്കാർ വിദ്യാലയങ്ങളിലടക്കം കഠിന പരിശീലനമാണ് മൂന്നാം ടേമിൽ നടക്കുന്നത്. സ്പെഷ്യൽ ക്ലാസുകൾക്ക് പുറമേ, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക പരിശീലനവും നടക്കുന്നു. രാത്രികാല ടൈം ടേബിളിൽ വരെ സ്പെഷ്യൽ ക്ലാസുകൾ നടത്തുന്ന സ്കൂളുകളുണ്ട്. പഠനവും തയാറെടുപ്പുകളും കഴിഞ്ഞ വേനലവധിക്കേ തുടങ്ങിക്കളിഞ്ഞു. കേന്ദ്ര, സംസ്ഥാന സിലബസുകളിലായി ജില്ലയിൽ ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ബോർഡ് പരീക്ഷകൾ എഴുതുക. അഞ്ഞൂറിലധികം സെന്ററുകളുമുണ്ടാകും.

 അടുത്ത വർഷം പരീക്ഷാ രീതികൾ മാറും

ഒരു പക്ഷേ നിലവിലെ രീതിയിലുള്ള അവസാനത്തെ പരീക്ഷകളാകും ഈ വർഷത്തേത്. പരീക്ഷാരീതിയും ഫലനിർണയവും ഉടുച്ചുവാർക്കാനുള്ള ശുപാർശകൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരിഗണനയിലാണ്. വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാനായി ബോർഡ് എക്സാമുകൾ വർഷത്തിൽ രണ്ട് തവണയാക്കുക, അല്ലെങ്കിൽ സെമസ്റ്റർ‌ സമ്പ്രദായമാക്കുക എന്നീ കാര്യങ്ങളാണ് സി.ബി.എസ്.ഇ പരിഗണിക്കുന്നത്.

കേരളത്തിലാകട്ടേ ഗ്രേഡിംഗിന് പുറമേ മാർക്കും രേഖപ്പെടുത്തണമെന്നതടക്കം നിർദ്ദേശങ്ങളുണ്ട്. എല്ലാവർക്കും വാരിക്കോരി ജയിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. സബ്ജക്ട് മിനിമം മാർക്ക് എട്ടാംക്ലാസുമുതൽ ഘട്ടങ്ങളായി നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അങ്ങനെ വന്നാൽ ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്കില്ലാത്തവർ പരാജയപ്പെടും.

കോളേജ് തലത്തിലും പരീക്ഷകളുടെ നാളുകളാണ്.

തീയതികൾ


എസ്.എസ്.എൽ.സി:

ഐ.ടി. മോഡൽ പരീക്ഷ ജനുവരി 20- 30

ഐ.ടി. പൊതുപരീക്ഷ ഫെബ്രുവരി 1 -14

എസ്.എസ്.എൽ.സി മോഡൽ ഫെബ്രുവരി 17- 21

പൊതു പരീക്ഷ മാർച്ച് 3 -26

ഹയർ സെക്കൻഡറി:

പൊതുപരീക്ഷ: മാർച്ച് 6-29

സി.ബി.എസ്.ഇ:

12-ാം ക്ലാസ് ബോർഡ് പരീക്ഷ: ഫെബ്രുവരി 15-ഏപ്രിൽ 4

പത്താംക്ലാസ് പരീക്ഷ: ഫെബ്രു. 15-മാർച്ച് 18.


''പരീക്ഷ അടുത്തു വരുന്നതോടെ സ്കൂളുകൾ സ്വന്തമായി റിവിഷൻ ആരംഭിച്ചിട്ടുണ്ട്. ഈവനിംഗ് ക്യാമ്പുകൾ നടത്തുന്ന വിദ്യാലയങ്ങളുണ്ട്. അതുപോലെ പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ പുരോഗമിക്കുകയാണ്.

- ഹണി ജി. അലക്സാണ്ടർ

ജില്ലാ വിദ്യാഭ്യാസ ഓഫീസർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL