
പെരുമ്പളം: പെരുമ്പളം പഞ്ചായത്തിൽ ചെരിപ്പ്, ബാഗ്, ലതർ ഉത്പന്നങ്ങളുടെ കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ 13 വാർഡുകളിലെ 15 കേന്ദ്രങ്ങളിൽ നിന്നും ഒന്നര ടൺ പാഴ് വസ്തുക്കൾ ശേഖരിച്ചു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സരിത സുജി, ശ്രീമോൾ ഷാജി, കുഞ്ഞൻ തമ്പി, പഞ്ചായത്ത് സെക്രട്ടറി പി.ആർ. സജി, അസി. സെക്രട്ടറി കെ.പി. മധു, ഹരിത കർമ്മസേന സെക്രട്ടറി ഗിരിജ, മായ, സുരേഷ്, സുനിത, ഹരിതകർമ്മ സേനാംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികൾ, ആശ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |