
മരട്: നഗരസഭയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകിയ ഭൂമിയുടെ ആധാരം നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ ഗുണഭോക്താക്കൾക്ക് കൈമാറി. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 5 പേർക്കാണ് മരട് നഗരസഭ പിറവം, കുത്താട്ടുകുളം എന്നിവിടങ്ങളിൽ ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്തു നൽകിയത്. വരും വർഷങ്ങളിലും കൂടുതൽ ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരം ഭൂമി വാങ്ങി നൽകുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. രശ്മി സനിൽ, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, ബേബി പോൾ, മിനി ഷാജി, ഇ. നാസ്സിം ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |