SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

വ്യ​ത്യ​സ്ത​നാ​യ​ ​ഡ്രൈ​വ​ർ​ ​ഷാ​ജി​ക്ക് യാ​ത്ര​ക്കാ​രു​ടെ​ ​സ്നേഹാ​ദ​രം

shaji

ആ​ലു​വ​:​ ​സ്റ്റാ​ൻ​ഡി​ൽ​ ​നേ​ര​ത്തെ​യെ​ത്തി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​വൃ​ത്തി​യാ​ക്കു​ന്ന​ ​ഡ്രൈ​വ​ർ.​ ​യാ​ത്ര​ക്കാ​രോ​ട് ​മാ​ന്യ​മാ​യ​ ​പെ​രു​മാ​റ്റം.​ ​അ​തി​രാ​വി​ലെ​യു​ള്ള​ ​ബ​സി​ൽ​ ​സ്റ്റാ​ൻ​ഡി​ലെ​ത്തി​ ​ക​യ​റാ​ൻ​ ​പ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​വ​ഴി​യി​ൽ​ ​നി​ന്നും​ ​ക​യ​റ്റാ​ൻ​ ​മ​ടി​ ​കാ​ണി​ക്കാ​ത്ത​യാ​ൾ.​ ​ഇ​ത്ര​യും​ ​മ​തി​ ​ഒ​രു​ ​ഡ്രൈ​വ​റെ​ ​യാ​ത്ര​ക്കാ​‍​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ടാ​ൻ.​ ​അ​ത്ത​ര​ത്തി​ലൊ​രു​ ​ഡ്രൈ​വ​റെ​ ​നെ​ഞ്ചി​ലേ​റ്റി​യ​ ​യാ​ത്ര​ക്കാ​ർ​ ​വി​ര​മി​ക്കും​ ​മു​മ്പ് ​അ​ദ്ദേ​ഹ​ത്തെ​ ​ആ​ദ​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഇ​ന്ന് ​ആ​ലു​വ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ആ​ ​ആ​ദ​ര​ത്തി​ന് ​സാ​ക്ഷി​യാ​കും.​ ​ആ​ലു​വ​ ​-​ ​കാ​ക്ക​നാ​ട് ​-​ ​തൃ​പ്പൂ​ണി​ത്തു​റ​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ലെ​ ​ഡ്രൈ​വ​ർ​ ​കെ.​ജെ.​ ​ഷാ​ജി​യെ​യാ​ണ് ​യാ​ത്ര​ക്കാ​ർ​ ​ചേ​ർ​ന്ന് ​ആ​ദ​രി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ 6.30​ന് ​ആ​ലു​വ​ ​ഡി​പ്പോ​യി​ൽ​ ​നി​ന്നും​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് ​പോ​കു​ന്ന​ ​ബ​സി​ലെ​ ​സ്ഥി​രം​ ​യാ​ത്ര​ക്കാ​രാ​ണ് ​ഷാ​ജി​യെ​ ​ആ​ദ​രി​ക്കു​ന്ന​ത്.
പെ​രു​മ്പ​ട​പ്പ് ​സ്വ​ദേ​ശി​യാ​യ​ ​ഷാ​ജി​ ​ദീ​ർ​ഘ​നാ​ള​ത്തെ​ ​സേ​വ​ന​ത്തി​ന് ​ശേ​ഷം​ ​ന​വം​ബ​റി​ൽ​ ​വി​ര​മി​ക്കും.​ ​യാ​ത്ര​ക്കാ​രോ​ടു​ള്ള​ ​പെ​രു​മാ​റ്റ​ത്തി​ന് ​പു​റ​മെ​ ​ഷാ​ജി​ ​ന​ട​ത്തു​ന്ന​ ​സേ​വ​ന​ങ്ങ​ൾ​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ആ​ദ​ര​വ് ​ന​ൽ​കു​ന്ന​തെ​ന്ന് ​ബ​സി​ലെ​ ​സ്ഥി​രം​ ​യാ​ത്ര​ക്കാ​രി​യാ​യ​ ​ഏ​ലൂ​ക്ക​ര​ ​സ്വ​ദേ​ശി​ ​ഗീ​ത​ ​'​കേ​ര​ള​കൗ​മു​ദി​'​യോ​ട് ​പ​റ​ഞ്ഞു.​ ​ഷാ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ദി​വ​സ​വും​ 50​ ​പേ​ർ​ക്ക് ​പൊ​തി​ച്ചോ​റ് ​ന​ൽ​കു​ന്നു​ണ്ട്.​ ​നി​ർ​ധ​ന​ർ​ക്ക് ​വീ​ട് ​നി​ർ​മ്മി​ക്കാ​നും​ ​സ​ഹാ​യം​ ​ന​ൽ​കു​ന്നു.​ ​യാ​ത്ര​ക്കാ​രു​ടെ​ ​വ​ക​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സ്നേ​ഹോ​പ​ഹാ​ര​മാ​യി​ ​ന​ൽ​കും.
6.30​ന് ​ആ​ലു​വ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രും​ ​ജീ​വ​ന​ക്കാ​രും​ ​ചേ​ർ​ന്നു​ള്ള​ ​'​കെ.​എ​സ്.​ആ​ർ.​ടി.​സി​ 6.30​ ​ആ​ലു​വ​ ​-​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എം​പ്ളോ​യീ​സ് ​ആ​ൻ​ഡ് ​ട്രാ​വ​ലേ​ഴ്സ്'​ ​എ​ന്ന​ ​പേ​രി​ൽ​ ​വാ​ട്ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പും​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​രാ​വി​ലെ​ ​ന​ട​ക്കു​ന്ന​ ​ആ​ദ​ര​വ് ​യോ​ഗ​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​കെ.​എം.​ ​രാ​ജീ​വ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL