
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിന്റെ വാർഷിക ദിനാഘോഷ ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായി. മാനേജർ ഫാ. മനോജ് വർഗീസ് തുരുത്തേൽ, അസി. മാനേജർ വി.വൈ. തോമസ്, പ്രിൻസിപ്പൽ റിതു റോയ്, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ്, സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സജിൽ കുര്യാക്കോസ്, ട്രസ്റ്റി ജിസ്മോൻ തോമസ്, പി.ആർ.ഒ മോഹൻ ജോൺ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വാർഡ് മെമ്പർ ആനി അഗസ്റ്റിൻ, ഹെഡ്ബോയ് ആദർശ്, ഹെഡ്ഗേൾ ഗീതുകൃഷ്ണ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |