
മുവാറ്റുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ വാർഷികവും ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും യാത്രഅയപ്പ് സമ്മേളനവും നടത്തി. പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി അദ്ധ്യക്ഷനായി. ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനം കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിച്ചു.എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ മുഖ്യപ്രഭാഷണവും കലൂർ സെന്റ് ജോൺസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ആരോലിച്ചാലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡെൽസി ലൂക്കാച്ചൻ, ഫാ.സെബാസ്ററ്യൻ വലിയതാഴത്ത്, റിജോയി സഖറിയാസ്, എം.എം.പ്രദീപ്, റെജി ആടുകുഴിയിൽ, ജോസഫ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |