SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ദേശീയ പാതയിൽ മാലിന്യത്തിന് തീപിടിച്ചു

mrd

കുമ്പളം: ദേശീയ പാതയിൽ കുമ്പളം - പനങ്ങാട് പാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് തീപിടിച്ചത്. വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യവും കരിക്ക് വെട്ടിയതിന്റെ വേസ്റ്റും കുന്നുകൂടി കിടക്കുകയായിരുന്നു. സമീപത്തുള്ള കാടിനുള്ളിലേക്കും തീ പടർന്നു പിടിച്ചു. സാമൂഹ്യ വിരുദ്ധരാകാം തീയിട്ടതെന്നാണ് സംശയം. ആരൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. അരൂർ ഫയർ സ്റ്റേഷൻ സീനിയർ ഫയർ റെസ്ക്യൂ ഒഫീസർ എം.പി. ഹർഷകുമാർ സ്റ്റേഷൻ ചാർജ് പ്രവീൺ പ്രഭു ഓഫീസർമാരായ ടി.പി. മഹേഷ്, ടി.വി. സൂരജ്, വിജു കെ. ഉണ്ണി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL