
ചോറ്റാനിക്കര: എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്കിന്റെ ഇ.എം.എസ് സഹകരണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം എൽദോ കുര്യാക്കോസ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ജോസഫ് സ്വാഗതം പറഞ്ഞു. എഴുത്തുകാരി ജലജ റെജി അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഭാനു വിക്രമൻ, മുൻ ഭരണസമിതി അംഗം കെ.എ. മുകുന്ദൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം കെ.എം. മത്തായി യോഗത്തിന് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |