
മരട്: മരട് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ 20 വർഷം ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും ബാങ്ക്പ്രസിഡന്റുമായിരുന്ന വി. ജയകുമാറിന്റെ അനുസ്മരണം സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമനിക്ക് പ്രസന്റേഷൻ, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, കെ.എ ദേവസി, എ.എം മുഹമ്മദ്, മണ്ടാത്തറ ഭാസ്ക്കരൻ, ദേവദാസ്, എം.പി.മുരളീധരൻ, രശ്മി സനൽ, ശരത് ചന്ദ്രൻ, അജിതാ നന്ദകുമാർ, ജീൻസൻ പീറ്റർ, സി.ഇ വിജയൻ, സിബി സേവ്യർ, ജേക്കബ് ഹഡ്സൺ, ബാങ്ക് സെക്രട്ടറി ഹാമിൽട്ടൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |