മൂവാറ്റുപുഴ: ബൈക്കിലെത്തി മാലകൾ കവർന്ന കേസുകളിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുംകരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അർഷാദ് അലി (33)ആണ് അറസ്റ്റിലായത്. പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടിച്ചത്. ജനുവരി 13ന് ആലുവയിലും മൂവാറ്റുപുഴയിലുമാണ് ഇയാൾ ബൈക്കിലെത്തി രണ്ടു സ്ത്രീകളുടെ മാല മോഷ്ടിച്ചത്. തമിഴ്നാട് ഏർവാടിയിൽ ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച മാല മൂവാറ്റുപുഴ മാർക്കറ്റ് പരിസരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. പറവൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ ജാമ്യം ലഭിച്ച് ഇരുപത് ദിവസത്തിനുള്ളിലാണ് ഇയാൾ വീണ്ടും പിടിച്ചുപറി നടത്തിയത്. മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ കെ.കെ. രാജേഷ്, പി.സി. ജയകുമാർ, സീനിയർ സി.പി.ഒമാരായ പി.എ. ഷിബു, സി.കെ. മീരാൻ, ബിബിൽ മോഹൻ, കെ.എ. അനസ്, സൂരജ്കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |