SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

'ഹിഡൻ' റെസ്റ്റോറന്റിലെ താരം സ്പെയർപാർട്സാണ് !

sr1

കൊ​ച്ചി​:​ ​ഇ​ട​പ്പ​ള്ളി​ ​'​ഹി​ഡ​ൻ​"​ ​റെ​സ്റ്റോ​റ​ന്റി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​ഭ​ക്ഷ​ണം​ ​വി​ള​മ്പു​ന്ന​തി​നേ​ക്കാ​ൾ​ ​സ​മ​യം​ ​ചെ​ല​വാ​ക്കു​ന്ന​ത് ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​നാ​ണ്.​ ​കാ​ര​ണം​ ​റെ​സ്റ്റോ​റ​ന്റി​ന്റെ​ ​ഗേ​റ്റ് ​മു​ത​ൽ​ ​വാ​ഷ് ​ബേ​സി​ൻ​ ​വ​രെ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​സ്പെ​യ​ർ​പാ​ർ​ട്സി​ലാ​ണ് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​മാ​സം​ ​മു​മ്പ് ​ആ​രം​ഭി​ച്ച​ ​റെ​സ്റ്റോ​റ​ന്റി​നെ​ ​എ​ട്ട് ​മാ​സ​ത്തെ​ ​ക​ഠി​ന​ദ്ധ്വാ​നം​ ​കൊ​ണ്ട് ​വ്യ​ത്യ​സ്ത​മാ​ക്കി​യ​ത് ​മ​ല​പ്പു​റം​ ​തി​രൂ​ർ​ ​സ്വ​ദേ​ശി​ ​ശ്രീ​ജി​ത്താ​ണ്.
റെ​സ്റ്റോ​റ​ന്റ് ​ഉ​ട​മ​ക​ളി​ൽ​ ​ഒ​രാ​ളും​ ​ത​ല​ശേ​രി​ ​സ്വ​ദേ​ശി​യു​മാ​യ​ ​ഷാ​നി​ ​ഷെ​നാ​ജാ​ണ് ​ശ്രീ​ജി​ത്തി​നോ​ട് ​ആ​രും​ ​കാ​ണാ​ത്ത​ ​ആ​മ്പി​യ​ൻ​സു​ള്ള​ ​ആ​ർ​ട്ട് ​വ​ർ​ക്ക് ​റെ​സ്റ്റോ​റ​ന്റി​ൽ​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഇ​തി​നാ​യി​ ​തൃ​ശൂ​ർ​ ​പ​ട്ടാ​ളം​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ലെ​യ്‌​ലാ​ൻ​ഡ് ​ലോ​റി​യു​ടേ​ത​ട​ക്കം​ ​സ്പെ​യ​ർ​ ​പാ​ർ​ട്സു​ക​ൾ​ ​എ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് ​ബൈ​ക്കി​ന്റെ​യും​ ​കാ​റി​ന്റെ​യും​ ​എ​ൻ​ജി​ൻ​ ​പാ​ർ​ട്സ് ​കൊ​ണ്ട് ​ആ​ദ്യം​ ​ഗേ​റ്റ് ​നി​ർ​മ്മി​ച്ചു.​ ​പി​ന്നീ​ട് ​തീ​ന്മേ​ശ​യും​ ​മ​റ്റും​ ​പൂ​ർ​ത്തി​യാ​ക്കി.
ചു​വ​രി​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചു.​ ​പാ​മ്പി​ന്റെ​ ​ക​ണ്ണി​ന്റെ​ ​സ്ഥാ​ന​ത്ത് ​സ്പെ​യ​ർ​പാ​ർ​ട്സും​ ​മു​ങ്ങ​ൽ​വി​ദ​ഗ്ദ്ധ​ന്റെ​ ​ഓ​ക്സി​ജ​ൻ​ ​സി​ലി​ണ്ട​റി​ന് ​പ​ക​രം​ ​ഫ​യ​‌​ർ​ ​എ​ക്സ്‌​റ്റിം​ഗ്യു​ഷ​റും​ ​ചേ​ർ​ത്തു​വ​ച്ച് ​ചി​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം​ ​ത്രീ​ഡി​ ​ട​ച്ച് ​വ​രു​ത്തി.
ചി​ത്ര​ര​ച​ന​യി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ ​ശ്രീ​ജി​ത്ത്(44​)​ ​ആ​ദ്യം​ ​മ​ല​പ്പു​റ​ത്തെ​ ​ര​ണ്ട് ​സ്കൂ​ളു​ക​ളി​ൽ​ ​ഡ്രോ​യിം​ഗ് ​ടീ​ച്ച​റാ​യി​ ​ജോ​ലി​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​എ​ട്ട് ​വ​ർ​ഷം​ ​കു​വൈ​റ്റി​ൽ​ ​പ്ര​വാ​സ​ജീ​വി​തം.​ ​ഷെ​യ്ഖി​ന്റെ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​ചു​മ​ർ​ചി​ത്ര​പ്പ​ണി.​ ​തി​രി​കെ​ ​നാ​ട്ടി​ലെ​ത്തി​യ​ ​ശ്രീ​ജി​ത്ത് ​ഇ​പ്പോ​ൾ​ ​ആ​ർ​ട്ട് ​വ​ർ​ക്കു​ക​ളു​ടെ​ ​തി​ര​ക്കി​ലാ​ണ്.​ ​ഭാ​ര്യ​:​അ​ഷി​ത.​ ​മ​ക്ക​ൾ​:​ ​അ​ൻ​ഷു,​ ​അ​ർ​ഷു

ടേസ്റ്റിലും വറൈറ്റി


സ്പെ​യ​ർ​ ​പാ​‌​‌​ർ​ട്സു​ക​ൾ​ ​മൂ​ന്നു​വ​ട്ടം​ ​ഡീ​സ​ലി​ൽ​ ​ക​ഴു​കി​യ​ ​ശേ​ഷം​ ​ഉ​ണ​ക്കി​യെ​ടു​ക്കും.​ ​വെ​ൽ​ഡ​‌് ​ചെ​യ്തും​ ​പ​ല​വ​ട്ടം​ ​പൊ​ളി​ച്ചു​മാ​റ്റി​യും​ ​അ​ഞ്ച് ​ദി​വ​സ​മെ​ടു​ത്താ​ണ് ​ഗേ​റ്റ് ​നി​ർ​മ്മി​ച്ച​ത്.​ ​തീ​ന്മേ​ശ​യു​ടെ​ ​സ്റ്റാ​ൻ​ഡി​ന് ​ലെ​യ്‌​ലാ​ൻ​ഡ് ​ലോ​റി​യു​ടെ​ ​ഗി​യ​ർ​ലി​വ​റും​ ​ലെ​യ്‌​ത്തി​ലെ​ ​ഡ്രി​ല്ലു​മാ​ണ് ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ഇ​നി​ ​ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് ​എ​ത്തി​യാ​ലു​മു​ണ്ട് ​'​ഹി​ഡ​ൻ​"​ ​റെ​സ്റ്റോ​റ​ന്റി​ലെ​ ​രു​ചി​ക​ളി​ൽ​ ​വെ​റൈ​റ്റി.​ ​ഈ​ജി​പ്ഷ്യ​ൻ,​ ​കൊ​റി​യ​ൻ,​ ​ജാ​പ്പ​നീ​സ്,​ ​അ​ർ​മേ​നി​യ​ൻ​ ​വി​ഭ​വ​ങ്ങ​ളാ​ണ് ​മെ​നു​ ​നി​റ​യെ.​ ​വൈ​കി​ട്ട് ​മൂ​ന്നു​ ​മു​ത​ൽ​ ​രാ​ത്രി​ 12​ ​വ​രെ​ ​പ്ര​വ​ർ​ത്ത​നം.

ഇതുവരെ ചെയ്ത ജോലികളിൽ മനസിനെ സ്വാധീനിച്ചത് ഇടപ്പള്ളിയിലെ റെസ്റ്റോറന്റാണ്.

-ശ്രീജിത്ത് തിരൂ‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL