SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

അന്നം മുട്ടില്ല!

strike

കൊ​ച്ചി​:​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സ​മ​ര​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​ലൈ​സ​ൻ​സു​ള്ള​ ​മു​ഴു​വ​ൻ​ ​ക​ട​ക​ളും​ ​അ​ട​ഞ്ഞു​കി​ട​ന്നു.​ ​തു​റ​ന്ന​ 20​ ​ഓ​ളം​ ​ക​ട​ക​ൾ​ ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​അ​ട​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​ആ​വ​ശ്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​തോ​ടെ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.
മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ലു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​തീ​രു​മാ​നം.​ ​ഡി​സം​ബ​റി​ലെ​ ​ശ​മ്പ​ളം​ ​ന​ൽ​കു​ക,​ ​വേ​ത​നം​ ​പ​രി​ഷ്ക​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​യി​രു​ന്നു​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സം​യു​ക്ത​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​മ​രം​ ​ന​ട​ത്തി​യ​ത്.
എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​സ​മ​രം​ ​സ​മ്പൂ​ർ​ണ​മാ​യി​രു​ന്ന​താ​യി​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചു.​ ​ജി​ല്ല​യി​ൽ​ ​ലൈ​സ​ൻ​സു​ള്ള​ത്,​ ​സൊ​സൈ​റ്റി​ക​ൾ,​ ​താ​ത്കാ​ലി​ക​ ​ലൈ​സ​ൻ​സ് ​ഉ​ള്ള​ത് ​എ​ന്നി​ങ്ങ​നെ​ 1275​ ​റേ​ഷ​ൻ​ ​ക​ട​ക​ളാ​ണു​ള്ള​ത്.​ ​ഇ​വ​യി​ൽ​ ​താ​ത്കാ​ലി​ക​ ​ലൈ​സ​ൻ​സി​ക​ൾ,​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​ഴി​ ​ന​ട​ത്തു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ​ട​ക്കം​ 170​ ​ക​ട​ക​ൾ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ച്ചു.​ ​ബാ​ക്കി​ ​അം​ഗീ​കൃ​ത​ ​ലൈ​സ​ൻ​സു​ള്ള​ ​ക​ട​ക​ളെ​ല്ലാം​ ​അ​ട​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.

സർ‌ക്കാരിനെ വിശ്വാസത്തിലെടുത്ത് റേഷൻ വ്യാപാരികൾ

ഡി​സം​ബ​റി​ലെ​ ​ശ​മ്പ​ളം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ത​ന്നെ​ ​ന​ൽ​കാ​മെ​ന്നും​ ​വേ​ത​ന​ ​പ​രി​ഷ്‌​ക​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​ച​ർ​ച്ച​ക​ൾ​ ​മാ​ർ​ച്ചി​ൽ​ ​ആ​രം​ഭി​ക്കാ​മെ​ന്നും​ ​മ​ന്ത്രി​ ​സം​ഘ​ട​നാ​ ​ഭാ​ര​വാ​ഹി​ക​ൾ​ക്ക് ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​മാ​യി​ ​ര​ണ്ടു​വ​ട്ടം​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യും​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​സ​മ​ര​വു​മാ​യി​ ​സം​യു​ക്ത​സ​മി​തി​ ​മു​ന്നോ​ട്ട് ​പോ​യ​ത്.
നി​ല​വി​ലെ​ ​ചെ​ല​വി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​വേ​ത​നം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ആ​വ​ശ്യം.​ ​ഒ​രു​ ​വ്യാ​പാ​രി​ ​കു​റ​ഞ്ഞ​ത് 45​ ​ക്വി​ന്റ​ൽ​ ​ധാ​ന്യം​ ​വി​ൽ​ക്ക​ണ​മെ​ന്നാ​ണ് ​വ്യ​വ​സ്ഥ.​ 45​ ​ക്വി​ന്റ​ൽ​ ​വി​റ്റാ​ൽ​ 18,000​ ​രൂ​പ​ ​ല​ഭി​ക്കും.​ ​പി​ന്നീ​ടു​ള്ള​ ​ഓ​രോ​ ​ക്വി​ന്റ​ലി​ലും​ 180​ ​രൂ​പ​ ​വീ​തം​കൂ​ടും.​ ​ഇ​തി​ൽ​ ​നി​ന്ന് ​വേ​ണം​ ​തൊ​ഴി​ലാ​ളി​ക്കു​ള്ള​ ​കൂ​ലി,​ ​വൈ​ദ്യു​തി​ ​ചാ​ർ​ജ്,​ ​കെ​ട്ടി​ട​വാ​ട​ക,​ ​വ്യാ​പാ​രി​ക​ളു​ടെ​ ​കു​ടും​ബ​ച്ചെ​ല​വ​ട​ക്കം​ ​ചെ​യ്യേ​ണ്ട​ത്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കു​റ​ഞ്ഞ​ത് 10000​ ​രൂ​പ​യെ​ങ്കി​ലും​ ​ശ​മ്പ​ളം​ ​ന​ൽ​ക​ണം.​ ​എ​റ​ണാ​കു​ള​ത്ത് ​ഒ​രു​ ​ക​ട​ ​വാ​ട​ക​യ്ക്ക് ​എ​ടു​ക്ക​ണ​മെ​ങ്കി​ൽ​ 24000​ ​രൂ​പ​ ​വ​രെ​ ​ന​ൽ​ക​ണം.

ആവശ്യങ്ങൾ

റേഷൻ വ്യാപാരികളുടെ മാസവേതനം 30,000 രൂപയായി പരിഷ്കരിക്കണം

എല്ലാ മാസവും 15-ാം തീയതിക്കകം ശമ്പളം നൽകണം

തൊഴിലാളിക്ക് മാന്യമായ കൂലി നൽകണം

ജില്ലയിലെ ആകെ കടകൾ- 1275

തുറന്ന് പ്രവർത്തിച്ചത്- 170

കൃത്യമായി വേതനം നൽകുകയും ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും അംഗീകാരം നൽകുമെന്ന വിശ്വാസത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇത് നടപ്പിലായില്ലെങ്കിൽ വലിയ സമരത്തിലേക്ക് പോകും

ഏലിയാസ് ഓളങ്ങാട്ട്

ജില്ലാ സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL