
പള്ളുരുത്തി: കോൺഗ്രസ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായിരുന്ന ആർ. ത്യാഗരാജൻ സ്മാരക അവാർഡ് ടി.പി പീതാംബരൻ മാസ്റ്റർക്ക് സമർപ്പിക്കും. രണ്ടിന് രാവിലെ 10 ന് പള്ളുരുത്തി ധന്വന്തരി ഹാളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ എം. എൽ.എമാർ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.പി.ജേക്കബ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |