
കൊച്ചി: ആശുപത്രികളുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എ.എച്ച്.പി.ഐ) 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ ഉച്ചകോടി സംഘടിപ്പിക്കും. 'രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റൽ മാനേജ്‌മെന്റിലെ വിപ്ലവകരമായ മാറ്റങ്ങൾ' എന്നതാണ് വിഷയം.
കിംസ് ഹെൽത്ത് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള, രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കിൻഡർ ഹോസ്പിറ്റൽസ് സി.ഇ.ഒ രഞ്ജിത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. ഡോ. ഗിർധർ ഗ്യാനി, ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. അലക്‌സ് തോമസ്, ഡോ. സുനിൽ ഖേതർപൽ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |