
കൊച്ചി: ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ഒന്നിന് പിറവം തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ‘സമന്വയം’ ക്ഷീരവികസന സെമിനാർ രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മിൽമ മേഖലാ ചെയർമാൻ സി.എൻ. വത്സലൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |