
തൃപ്പൂണിത്തുറ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) 15-ാം ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് സ്റ്റേജ് കലാകാരൻമാരും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര. 10 ന് സാംസ്കാരിക സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിജയൻ മാവുങ്കൽ അദ്ധ്യക്ഷനാകും. കെ.എം. ധർമ്മൻ ദീപം തെളിക്കും. സംഘടനയുടെ 'ഭരത് പി.ജെ.ആന്റണി പുരസ്കാരം' നടനും സംവിധായകനുമായ ജോസ് പൊന്നനും 'മരട് ജോസഫ് സ്മാരക പുരസ്കാരം' നടൻ വിജയൻ മാവുങ്കലിനും നൽകും. വിജയൻ മാവുങ്കൽ, രത്നം ശിവരാമൻ, കെ.ആർ.വിജയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |