SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

അംഗപരിമിതർക്ക് പ്രദർശനം

ben

കൊച്ചി: അംഗപരിമിതർക്കുള്ള ഉത്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവർ നിർമ്മിച്ച ഉത്പ്പന്നങ്ങളും അവതരിപ്പിക്കുന്ന എബിലിറ്റീസ് ഇന്ത്യാ എക്സ്പോ നാളെ മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.

നാളെ രാവിലെ 11ന് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി. ബാബുരാജൻ മുഖ്യാതിഥിയാകും. വായ കൊണ്ട് ചിത്രം വരയ്ക്കുന്ന സുനിത ത്രിപ്പണിക്കര, കാൽ കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിൻ എന്നിവർ ചിത്രങ്ങൾ വരച്ച് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി രണ്ടിന് സമാപനസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EXPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL