കാക്കനാട്: നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽനിന്ന് ഇലക്ട്രിക് വയറുകളും സ്വിച്ച് ബോർഡുകളും മോഷ്ടിച്ച് വില്പന നടത്തിയ കേസിൽ രണ്ട് അസാംകാരെ തൃക്കാക്കര പൊലീസ് പിടികൂടി. പ്രസാൻ ഗോര (25), ബിലാൽ (25) എന്നിവരാണ് പിടിയിലായത്.
കങ്ങരപ്പടിയിലെ പണിപൂർത്തിയാകാത്ത വീട്ടിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച സംഘത്തെ ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൻ നിന്നാണ് പിടികൂടിയത്. ഇവർ മോഷ്ടിച്ചു വിറ്റ വയറുകൾ ആലുവ ചൂണ്ടിയിലെ ഒരു ഷോപ്പിൽനിന്ന് കണ്ടെത്തിയതായി തൃക്കാക്കര ഇൻസ്പെക്ടർ എ.കെ. സുധീർ പറഞ്ഞു. തൊട്ടടുത്ത കാക്കനാട്
കോടതിയിലേക്ക് പ്രതികളെ നടത്തിക്കൊണ്ടുപോകുംവഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും
പൊലീസ് കീഴ്പ്പെടുത്തി. ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |