SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി കേസിൽ അറസ്റ്റിൽ

akhil-jishnu

കൊച്ചി: സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോർപ്പറേഷൻ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പെരിന്തൽമണ്ണ സ്വദേശി അഖിൽ ജിഷ്ണുവാണ് വിജിലൻസിന്റെ പിടിയിലായത്. ആലുവ കൊടികുത്തിമലയ്ക്ക് സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

പരാതിക്കാരന്റെ പാൽ ഉത്പന്നങ്ങളുടെ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്. ശശിധരന്റെ നിർദ്ദേശപ്രകാരം വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി (ഇൻ ചാർജ്) ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒമാരായ സുനിൽകുമാർ, ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL