
കൊച്ചി: നാഷണൽ എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 76-ാം റിപ്പബ്ലിക് ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാരൻ പതാക ഉയർത്തി. എം.ജി. സർവകലാശാലയിൽ നിന്ന് എം.എസ്സി രസതന്ത്രത്തിൽ ആറാം റാങ്ക് നേടിയ വർഷാ രതീഷ്, ഉന്നത വിജയം നേടിയ ജ്യോതിക കുഞ്ഞുമോൻ, വൃന്ദാ പുഷ്പ്പൻ, വൈഷ്ണവ് അരുൺ, വിജയ് ബിനുകുമാർ, ജോയൽ ജോൺ എന്നിവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. സെക്രട്ടറി കെ.കെ. സത്യാർത്ഥി, വി.എൻ. ശിവദാസ്, സി.കെ. ഷാജീവൻ, ആർ. പൊന്നപ്പൻ, ഗോകുൽദാസ്, കെ.കെ. സഹൃദയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |