SignIn
Kerala Kaumudi Online
Friday, 23 October 2026 10.32 AM IST

ഏത്തപ്പഴം 100 കടക്കുന്നു; നേട്ടം കിട്ടാതെ കർഷകർ

banana

കോലഞ്ചേരി: നേന്ത്രപ്പഴം ചില്ലറ വില കിലോ നൂറിലേയ്ക്കടുക്കുന്നു. വില കുതിച്ചു പായുമ്പോഴും നാട്ടിലെ കർഷകന് നേട്ടം ലഭിക്കുന്നില്ല. 45 - 50 വിലയുണ്ടായിരുന്ന നേന്ത്രനാണ് 90- 95 വില നിലവാരത്തിലേയ്ക്ക് ഉയർന്നത്. നാട്ടിലെ ഉത്പാദനക്കുറവാണ് വില ഇത്ര കണ്ട് ഉയരാൻ കാരണം. എന്നാൽ പൊതു വിപണിയിൽ വില കൂടിയിട്ടും നാടൻ നേന്ത്റക്കായയ്ക്ക് 55 രൂപ മാത്രം നൽകിയാണ് കച്ചവടക്കാർ കുല സംഭരിക്കുന്നത്.

 കലാവസ്ഥാ മാറ്റം പ്രതിസന്ധി

കാലം മാറിയുള്ള കാലാവസ്ഥ വാഴകൃഷിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത ചൂടിൽ കുലച്ച വാഴകൾ ഒടിഞ്ഞു വീഴുകയാണ്. പലരും മണ്ണെടുത്ത സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് കൃഷിയറിക്കിയിരിക്കുന്നത്. ഇവിടെ നനയ്ക്കാൻ ജല ലഭ്യത കുറവായതോടെയാണ് വാഴ വെയിലേറ്റ് ഒടിയുന്നത്.

40 ൽ നിന്ന് മുകളിലേക്ക്

ഓണക്കാലത്ത് 50 രൂപ വരെ ആയിരുന്നു കർഷകർക്ക് ലഭിച്ചിരുന്നത്. അതിനു ശേഷം 40 രൂപ യിലേക്ക് ഇടിഞ്ഞു. അവിടെ നിന്നാണ് അപ്രതീക്ഷിതമായി വില ഉയർന്നത്. 20 രൂപക്ക് ലഭിക്കുന്ന ഒരു വാഴ വിത്ത് നട്ട് പരിപാലിച്ച് വിളവെടുപ്പിന് പാകമാകുമ്പോൾ ഏകദേശം 150 രൂപയോളമാണ് ചെലവ്.

മാർക്ക​റ്റിൽ നേന്ത്റക്കായ വില ഉയരുമ്പോഴും കർഷകന് വില ലഭിക്കുന്നില്ല. വിപണി വിലയ്ക്ക് ആനുപാതികമായി വില ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. സർക്കാർ ഇടപെട്ട് ഇതിന് പരിഹാരം കാണണം.

പി. ബിജുകുമാർ

യുവ കർഷകൻ

കോലഞ്ചേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL