
കൊച്ചി: മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ദേശീയ തലത്തിൽ നടപ്പാക്കുന്ന കാൻസർ സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നാലിന് വൈകിട്ട് മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മേയർ അഡ്വ.എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥിയാകും. കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ.ജോ ജോസഫ്, ബി. ഗുഡ് അക്കാഡമി ഡയറക്ടർ ജോർജ് ജോൺ എന്നിവർ കാൻസർ അവബോധ ക്ലാസ് നയിക്കും. എച്ച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ഡോ.പുനലൂർ സോമരാജൻ, അഡ്വ.നാരായണൻ നമ്പൂതിരി, കെ.കൈലാസ് നാഥ്, രവീന്ദ്രൻ കണ്ണങ്കൈ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |